MENU
പൗരസ്ത്യ കൽദായ സുറിയാനി സഭ പിതാക്കന്മാരായ വിശുദ്ധ മാർ അബി മലേക് തിമോഥെയൂസ് തിരുമേനിയുടെ ഓർമ്മ തിരുനാളും ഇന്ത്യയിലെ കാലം ചെയ്ത മറ്റു തിരുമേനിമാരുടെ ഓർമ ദിനവും വിവിധ പരിപാടികളോടെ ആചാരിച്ചു.

05/01/2023
ഓർമ്മ തിരുനാളിനോടും ഇന്ത്യയിലെ കാലം ചെയ്ത മാർ ഔദീശോ, മാർ തോമ ധർമ്മോ, ഡോ. പൗലോസ് മാർ പൗലോസ്, മാർ തിമോഥെയൂസ് രണ്ടാമൻ എന്നിവരുടെ ഓർമ്മ ദിനത്തോടും അനുബന്ധിച്ചുള്ള സമൂഹസദ്യ മാർ അപ്രേം വെഞ്ചിരിച്ചു.തുടർന്ന് നടന്ന സമൂഹ സദ്യയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബ്ബാന,തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന അന്നീദ ശുശ്രൂഷ എന്നിവയും ചടങ്ങിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി K രാജൻ ഉത്ഘാടനം ചെയ്തു.മാർ ഔഗിൻ കുരിയാക്കോസ് അധ്യക്ഷത വഹിച്ചു.മാർ അപ്രേം,മേയർ എം കേ വർഗീസ്,ഡെപ്യൂട്ടി മേയർ ML റോസി ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.