MENU
അന്ധാരാഷ്ട്ര പേപ്പർ ബാഗ് ദിനം ആചരിച്ചു.

07/12/2023
🛍️ *പേപ്പർ ബാഗ് ദിനം_*🛍️ മണ്ണില്‍ വിഘടിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ മാറ്റി അവയ്ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിച്ച് പ്രകൃതി സംരക്ഷണത്തിൽ കൈകോർക്കാൻ വളർന്നുവരുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം വിദ്യാർത്ഥികളെ ചെറിയൊരു കൈത്തൊഴിൽ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും പൗരസ്ത്യ കൽദായ സുറിയാനി സഭ കേന്ദ്ര വിമൺ യൂത്ത്സ് അസോസിയേഷൻ കുരിയച്ചിറ മാർ തിമോഥെയോസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി *പേപ്പർ ബാഗ് നിർമ്മാണ വർക്ക്ഷോപ്പ്* നടത്തി. വിമൺ യൂത്ത്സ് അസോസിയേഷൻ അംഗങ്ങളായ *ഫെബി കെവിൻ, പ്രിയ സജി, ബ്ലെസ്സി ബിജു,അനു മാത്യുസ്, സുസ്മി ടിന്റോ, നവ്യ ആൽഫ്രഡ്* എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.