MENU
ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

09/24/2023
പൗരസ്ത്യ കൽദായ സുറിയാനി സഭ കേന്ദ്ര യൂത്ത്സ് അസോസിയേഷന്റെയും ചിയ്യാരം മാർ ദിൻഹ 1 പാരിഷ് യൂത്ത്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബിഷപ്പ് Dr പൗലോസ് മാർ പൗലോസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് കുരിയച്ചിറ തൃശൂർ സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ചു. കേരള സംസ്ഥാന ബാഡ്മിന്റൺ കോച്ച് ആയ Dr. റിനോഷ് ജെയിംസ് ടൂർണമെന്റ് ഉൽഘാടനം ചെയ്തു.അഭിവന്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്താ ഫൈനൽ മത്സരങ്ങളിൽ ആശംസകൾ നേരുവാൻ എത്തിച്ചേർന്നിരുന്നു. സെൻട്രൽ ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ആയ ജേക്കബ് ബേബി ഒലെക്കെങ്കിൽ, വിമൻസ് യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫെബി കെവിൻ എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഫിൻ ജോണും ചിയ്യാരം ഇടവക സെക്രട്ടറി പോൾ അഭിമലേക്കും ടൂർണമെന്റിന് നേതൃത്വം നൽകി. വിജയികൾ