MENU
മാർ അദ്ദായ് ശ്ലീഹാ പള്ളി, പറവട്ടാനി

06/30/2019
പറവട്ടാനി, മാർ അദ്ദായ് ശ്ലീഹാ പള്ളി ഇടവകയിൽ പ്രവർത്തിക്കുന്ന "അനശ്വര " എന്ന അവയവദാന സംഘടനയിലൂടെ , 2019 ജൂൺ 24ന് കർത്താവിൽ നിദ്രപ്രാപിച്ച പനയ്ക്കൽ കുഞ്ഞു വറീ യ്ത് മകൻ ജോർജ്ജ്, കാച്ചേരി യുടെ കണ്ണുകൾ ദാനം ചെയ്യുകയും ആയതു് തൃശ്ശൂർ മെഡിക്കൽ കോളേജ് ഐ ബാങ്കിന് നല്കിയതിന്റെ സർട്ടിഫിക്കറ്റ് 30-6-2019 ന് ഞായറാഴ്ച വി. കുർബ്ബാനക്കു ശേഷം അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്കോപ്പ കുടുംബാoഗങ്ങൾക്ക് നൽകുകയും ചെയ്തു. മറ്റു ഇടവകകളിലും ഇത്തരം സംഘടന രൂപീകരിച്ച് മരണാനന്തരം വ്യക്തികളുടെ കണ്ണുകൾ സൗജന്യമായി ദാനം ചെയ്തു അന്ധരായവരെ വെളിച്ചത്തിന്റെ ലോകത്തിലേക്ക് നടത്തുവാൻ നമുക്ക് ഒന്നിച്ച് ശ്രമിക്കാം. എല്ലാ വിധ സഹായങ്ങളും ബോധവൽക്കണ ക്ലാസ്സും നടത്തുന്നതിനും സംഘടന സഹായിക്കുന്നതാണു്. സംഘടന ഇതുവരെ 23 പേരുടെ കണ്ണുകൾ ദാനം ചെയ്തതു് വഴി 46 പേർക്ക് കാഴ്ച ലഭിച്ചു. വിശദ വിവരങ്ങൾക്ക് (വിത്സൻ ഒ.എൽ. (കൈക്കാരൻ)- മൊബൈൽ നമ്പ് 9447 225961) സെക്രട്ടറിയേയോ , (സെക്രട്ടറി -ജോർജ്ജ് താഴ്ത്ത Mob: 9961988561 )വിളിക്കുക.