MENU
ബോധവൽക്കരണ വെബ്ബിനാർ ക്ലാസ്

05/31/2021
പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ യുവജന പ്രസ്ഥാനമായ യൂത്ത്സ് അസ്സോസിയേഷൻ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ തണൽ എന്ന സംരംഭത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച(31-05-2021) വൈകീട്ട് 7 മണിക്ക് ഏവർക്കും വേണ്ടി കോവിഡ് ബോധവൽക്കരണ വെബ്ബിനാർ ക്ലാസ് (Management of mortal remains of COVID positive dead bodies)ക്രമീകരിച്ചു. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും, അസിസ്റ്റന്റ് പോലീസ് സർജനും, കോവിഡ് പോസിറ്റീവ് ഡെഡ്ബോഡി മാനേജ്മെന്റ് ടീമിന്റെ നോഡൽ ഓഫീസറുമായ Dr. മനു ജോൺസ് ചൊവ്വല്ലൂർ ആണ് ക്ലാസ് നയിച്ചത്. യൂത്ത്സ് അസ്സോസിയേഷൻ കേന്ദ്ര സമിതി പ്രസിഡന്റ് ഫാദർ സിജോ ജോണി സ്വാഗതം പറഞ്ഞു.യൂത്ത്സ് അസ്സോസിയേഷൻ കേന്ദ്ര സമിതി ജനറൽ സെക്രട്ടറി ജീസ് A. J നന്ദിയും പറഞ്ഞു. ക്ലാസ്സിൽ പങ്കെടുത്തവർക്ക് തങ്ങളുടെ സംശയ നിവാരണങ്ങൾക്കുള്ള മറുപടിയും നൽകുകയുണ്ടായി.