MENU
മാർ പത്രോസ് ശ്ലീഹ പള്ളി

06/02/2021
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗവും ലോക്ഡൗണും മൂലം ദൈനംദിന ചിലവുകൾക്ക് പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് നമ്മുടെ ഇടവകാംഗങ്ങളെ കരുതുവാൻ പൂച്ചട്ടി മാർ പത്രോസ് ശ്ലീഹ പള്ളി യൂത്ത്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൻ 01.06.21 ചൊവ്വാഴ്ച്ച ഇടവകയിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും, ഇടവക അതിർത്തിയിലെ അർഹരായ മറ്റ് മതസ്ഥർക്കും കൂടി 300ഓളം പച്ചക്കറി കിറ്റുകൾ നൽകി. ഈ കരുതലിന് എല്ലാ വിധ സഹകരണങ്ങളും നൽകിയ ഇടവകാംഗത്തോട് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നു.👏 ഈ കരുതൽ ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുക എന്ന വലിയ കടമ്പ നമ്മുക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ നമ്മുടെ യുവ കരുത്തും അവരുടെ കൂട്ടായ പ്രയത്നവും ഈ കരുതൽ ഒരു ദിവസം കൊണ്ട് തീർക്കുന്നതിന് നമ്മുക്ക് സാധിച്ചു. ഈ കൂട്ടായ്മ വൻ വിജയമാക്കുന്നതിന് പ്രയത്നിച്ച നമ്മുടെ കരുതൽ പോരാളികളായ സ്റ്റീവ് K. ബിജു, ജൈനോ ജോയ്, എഡ്വിൻ റജി, അബി പോളി, ഗിഫ്റ്റൻ K. ജോസഫ്, ജോമോൻ ജോസഫ്, ബിജു P. J., ഫെബിൻ തോമസ് , ഷിബിൻ ഷാജു, ലിംസൻ, ബിജു K. V., ജെഫിൻ ജോയ്, സോളമൻ മഞ്ഞളി: കൈക്കാരൻ സന്തോഷ് C.T., ഇടവകാംഗങ്ങളായ പൗലോസ് കടക്കനാട്ടേൽ, സുനിൽ ഇമ്മട്ടി, തിമോത്തി ജോസ്, ബാബു P.D. ഇടവക വിമൻ യൂത്ത്സ് സെക്രട്ടി ഐബി ജോമോൻ, മാർ നർസൈ പള്ളി ഇടവകാംഗം അഭിലാഷ് V.T. എന്നിവർക്ക് ഹൃദയത്തിൽ നിന്ന് നന്ദി പ്രകാശിപ്പിക്കുന്നു. എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . പൂച്ചട്ടി മാർ പത്രോസ് ശ്ലീഹ പള്ളി ഇടവകയൂത്ത്സ് അസോസിയേഷന് വേണ്ടി പ്രസിഡൻ്റ് റവ.ഡേവിഡ്.K. ജോൺ സെക്രട്ടറി പോൾസൺ ജെ. ഇമ്മട്ടി