MENU
മാർ പത്രോസ് ശ്ലീഹ പള്ളി

06/05/2021
കോവിഡ്-19ന്റെ രണ്ടാം വ്യാപനവും, ലോക് ഡൗണും നമ്മുടെ മക്കളെ വല്ലാതെ വലയ്ക്കുന്നുണ്ട്. തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ട നാളുകളിലൂടെയാണ് പലരും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഈ ആപൽഘട്ടത്തിൽ സഹോദരങ്ങളെ സഹായിക്കാനായി പല സുമനസ്സുകളുടെയും സഹായസഹകരണങ്ങളോടെ നമ്മുടെ പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇടവകയിലെ തിരഞ്ഞെടുത്ത അർഹതപ്പെട്ട 25 കുടുംബങ്ങൾക്ക് 1000 രൂപ വീതവും,1കോഴിയും 14 കൂട്ടം ഉൾപ്പെടുന്ന ഒരു പലചരക്ക് കിറ്റും നൽകി. ഈ കാരുണ്യപദ്ധതിയിലേക്ക് ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റി നൽകിയ 23000 രൂപയും, ശ്രീ.മെറീജ് തിമത്തി നൽകിയ കോഴിയും,നമ്മുടെ സഭയിൽ പെടാത്ത വ്യക്തി നൽകിയ 10000 രൂപയും, ബാക്കി സംഖ്യ ഇടവകയിലെ സുമനസ്സുകളുടെ സംഭാവനയുമാണ്. ഇത്രയും ചെയ്യുവാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു. ഈ കരുണ്യ പ്രവർത്തനത്തിന് അകമഴിഞ്ഞ് സംഭാവന നൽകിയ ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിയോടും, മറ്റ് ഇടവക സുമനസുകളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 🙏🙏 ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. മാർ പത്രോസ് ശ്ലീഹ പള്ളി ഇടവകക്ക് വേണ്ടി വികാരി റവ.ഡേവിഡ് K. ജോൺ